RapidValue Rovers

പോരാളികളുടെ ഒരു കോട്ട തന്നെ ആണ് RapidValue എന്ന് വീണ്ടും വീണ്ടും തെളിയിച്ചു കൊണ്ട് നമ്മളുടെ ചുണ കുട്ടികൾ ക്രിക്കറ്റിലും അവരുടെ വരവ് അറിയിച്ചിരിക്കുന്നു . ഇന്നലെ നടന്ന Infopark ക്രിക്കറ്റ് ടൂർണമെന്റിൽ ലീഗ് മത്സരത്തിൽ എതിരാളികളെ 48 റൺസിന്‌ തറപറ്റിച്ചു കൊണ്ട് നമ്മളുടെ ക്രിക്കറ്റ് ടീം ജൈത്ര യാത്ര തുടങ്ങി കഴിഞ്ഞു .
 സച്ചിനും ഗാംഗുലിയും ഓപ്പൺ ചെയ്യാൻ പോകുന്ന പോലെ ആയിരുന്നു അശോകും സാബിത്തും ഗ്രൗണ്ടിലൊട്ടു ഇറങ്ങിയത് .  രണ്ടു പേരും എതിർ ടീമിന്റെ ബൗളർമാർക്കെതിരെ കാളിയമർദ്ദനം ആയിരുന്നു , കാളിയൻ ചോര തുപ്പിയെങ്കിൽ ബൗളർമാർ റൺ തുപ്പി  . ഈ ഇടതു വലതു കൈ ബാറ്റസ്മാൻമാർ കൂട്ടുകെട്ടാണ് നമ്മളുടെ വരാനുള്ള കളികളിലെ തുറുപ്പു ചീട്ട് .മത്സര ശേഷം ധോണിയുടെ ഹെലികോപ്റ്റർ ഷോട്ട് ആണോ പ്രചോദനം എന്ന് ലേഖകൻ ചോദിച്ചപ്പോ അല്ല അവിനാഷിന്റെ ഫുട്ബോളിലെ “cocunut shot ” ആണ് ഞങ്ങൾക്ക് പ്രചോദനം എന്നാണ് രണ്ടു പേരും പ്രതികരിച്ചത് .
ഫുട്ബാളിൽ മാത്രമല്ല എനിക്ക് ക്രിക്കറ്റിലും പിടിയും ഉണ്ട് എന്ന് കൊട്ടി ഘോഷിക്കുകയായിരുന്നു ഷോബിൻ , ബാറ്റിങ്ങിൽ ഗ്രൗണ്ടിന്റെ എല്ലാ ഭാഗത്തേക്കും ഷോട്ടുകൾ ഉതിർത്തു ഫീൽഡേഴ്സിന്റെ ഫിറ്റ്നസ് പരീക്ഷിച്ചു . സച്ചിൻ ബാറ്റ് ചെയ്യുമ്പോ കണികൾക്കുള്ള  അതേ ഒരു ആവേശമാണ് ഷോബിൻ ക്രീസിൽ നിക്കുമ്പോ . ഷോബിന്റെ വിക്കറ്റിന്റെ ഇടയിൽ ഉള്ള സ്പീഡ് കണ്ടു ഫീൽഡർമാരുടെ കണ്ണ് തള്ളി . നോൺസ്‌ട്രൈക്കർ അനീഷ് ഓടി തളർന്നു രണ്ടു കുലുക്കി സര്ബത് ചോദിച്ചപ്പോഴും ഇനിയും ഓടാൻ തയ്യാറായിരുന്നു ഷോബിൻ .  ബൗളിങ്ങിനെ കാര്യം ആണേൽ പറയുകയും വേണ്ട ( എന്തെ ബൗളിംഗ് ഇല്ലേ എന്ന്ചോദിക്കരുത് )  , ഫോമിൽ നിക്കുന്ന ബാറ്സ്മാൻറെ middle സ്റ്റമ്പ് തെറിപ്പിച്ചു കൊണ്ടായിരുന്നു തുടക്കം . ഒടുവിൽ അർഹിച്ച “മാന് ഓഫ് ദി മാച്ച് ” പുരസ്‌കാരം  തേടി വന്നു . തൻ്റെ പ്രകടനം ആരെയും അറിയിക്കരുത് എന്ന് അദ്ദേഹം എല്ലാരോടും പറയുന്നുണ്ടായിരുന്നു ഇനിയും ഫാൻസ്‌ കൂടിയാൽ അവരെ മാനേജ് ചെയ്യാൻ pivotil ഒരു ഫാൻ മാനേജ്‌മന്റ് മൊഡ്യൂൾ തന്നെ ആഡ് ചെയ്യേണ്ടി വരും എന്ന്നാണ് അദ്ദേഹത്തിന്റെ പേടി .
ക്യാപ്റ്റൻ അനീഷിന്റെ ക്യാപ്റ്റൻസിയെ എത്ര പ്രശംസിച്ചാലും മതി ആകില്ല , സനിധഘട്ടങ്ങളിലെ അദ്ദേഹം വരുത്തിയ ഫീൽഡിങ്ങും ബൗളിങ്ങും changes ആണ് നമ്മളെ ഇന്നലെ വിജയ തീരങ്ങളിൽ എത്തിച്ചത് .
ഫുട്ബോളിലെ ഗോളി , ക്രിക്കറ്റിലെ കീപ്പർ , ടു ഇൻ വൺ അനന്ദു , വിക്കറ്റിന് പിറകിൽ  ഒരു  trapeze കളിക്കാരന്റെ മൈ വഴക്കത്തോടെ എല്ലാ ബോളും തന്റെ കയ്യിൽ ഒതുക്കുന്നുണ്ടായിരുന്നു. ബാറ്റ്സ്മാൻ എഡ്ജ് ചെയ്ത ബോൾ ബൗണ്ടറി ലൈൻ പോയി എന്ന് കരുതി റണ്ണിനായി ഓടി തിരിഞ്ഞു നോക്കുമ്പോൾ സ്റ്റമ്പ് ചെയ്തു ചിരിച്ചോണ്ട് നിക്കുന്ന അനന്ദുവിനെയാണ് കണ്ടത് , കാണികൾ വരെ കോരിത്തരിച്ചു പോയ ഒരു കാഴ്ച ആണ് ലേഖകന് കാണാൻ കഴിഞ്ഞത് .
ടീമിന്റെ സീനിയർ താരം ആനന്ദിന്റെ സാനിദ്ധ്യം ആയിരുന്നു ഇന്നലത്തെ മാച്ചിന്റെ പ്രേത്യേകത . അദ്ദേഹം ബൗളിങ്ങിൽ തിളങ്ങുകയും ഫീൽഡിങ്ങിൽ എതിരാളികളെ തളച്ചിടുകയും ചെയ്തു .  ശ്രീകാന്ത് , ആരോമൽ , ബെൻ , നോയൽ , Dhansekar എല്ലാരും ടീമിന്റെ വിജയത്തിൽ അവരവരുടെ റോൾ ഭംഗിയായി നിറവേറ്റി . ടീമിന് വേണ്ടി ചോര ചിന്താനും എനിക്ക് മടിയില്ല എന്ന് ചെറിയാൻ വീണ്ടും തെളിയിച്ചിരിക്കുന്നു . ഗ്രൗണ്ടിൽ വീണു പരിക്ക് പറ്റുമ്പോഴും ടീം ജയിക്കണം എന്നായിരുന്നു ചെറിയാന്റെ കണ്ണുകളിൽ . ചെറിയാന്റെ ഈ അർപ്പണബോധത്തിന് മുന്നിൽ ലേഖകൻ ശിരസ്സു നമിക്കുന്നു . എത്രയും പെട്ടന്നു കളികളത്തിലോട്ടു തിരിച്ചു വരാൻ പ്രാർത്ഥിക്കുന്നു .
കളിക്കിടെ ഗ്ളൂക്കോസ് ചോദിച്ചപ്പോ ഫ്രിഡ്ജിൽ വച്ചു മറന്നു എന്ന് പറഞ്ഞവൻ മാനേജർ  , ഓപ്പണിങ് ബാറ്റ്സ്മാൻ കളിക്കുമ്പോ അവരുടെ കോൺസെൻട്രേഷൻ കളഞ്ഞു റൺ ഔട്ട് ആക്കിയവൻ മാനേജർ  , കളിക്കിടെ പെപ്സി ചോദിച്ചപ്പോ ബഡ്ജറ്റില്ല എന്ന് പറഞ്ഞവൻ മാനേജർ  . പിന്നെയും പലതും പാടി നടക്കുന്നുണ്ട് പാണന്മാർ നാട്ടിൽ മാനേജറിനെ  പറ്റി . ഇനിയും മാനേജർ  നന്നായില്ലെങ്കിൽ വേറെ മാനേജറിനെ  കണ്ടു പിടിക്കും എന്ന് പറയാൻ പറഞ്ഞു .
Mavericksinu  വേണ്ടി സ്വന്തം ലേഖകൻ

You may also like...

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.